ETV Bharat / city

ഇ.ടി നാരായണൻ മൂസിന്‍റെ ഭൗതിക ശരീരം സംസ്‌കരിച്ചു - ET Narayanan moos funeral

ഒല്ലൂർ തൈക്കാട്ടുശേരി മനയിൽ നടന്ന സംസ്കാര ചടങ്ങുകളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ET Narayanan moos funeral  ഇ.ടി നാരായണൻ മൂസ്
ഇ.ടി നാരായണൻ മൂസിന്‍റെ ഭൗതികശരീരം സംസ്‌കരിച്ചു
author img

By

Published : Aug 6, 2020, 7:37 PM IST

തൃശൂര്‍: ആയുർവേദത്തിന് ആധുനിക മുഖച്ഛായ നൽകിയ വൈദ്യരത്നം ഇ.ടി നാരായണൻ മൂസ് ഇനി ഓർമ. ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഒല്ലൂർ തൈക്കാട്ടുശേരി മനയിൽ നടന്ന സംസ്കാര ചടങ്ങുകളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഇ.ടി നാരായണൻ മൂസിന്‍റെ ഭൗതികശരീരം സംസ്‌കരിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, തൃശൂർ എംപി. ടി.എൻ പ്രതാപൻ, ജില്ലാ കലക്ടർ എസ്. ഷാനവാസ്, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത ജയരാജൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 8.15 നായിരുന്നു മരണം. നാടിന്‍റെ തനതായ ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ വിയോഗം ആയുർവേദ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.