ETV Bharat / city

ദീപ നിഷാന്ത് കവിത കോപ്പിയടിച്ച സംഭവത്തിൽ യുജിസി നോട്ടീസ്

നോട്ടീസ് കണ്ടു പേടിച്ചിട്ടുണ്ട് ടാഗ് ചെയ്ത് പേടിപ്പിക്കെണ്ടന്ന് ദീപ നിശാന്ത്

ദീപ നിഷാന്ത്
author img

By

Published : May 3, 2019, 4:51 PM IST

Updated : May 3, 2019, 5:24 PM IST

തൃശ്ശൂർ: കേരള വർമ്മ കോളേജ് അധ്യാപികയും എഴുത്തകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ച വിഷയവുമായി ബന്ധപ്പെട്ട് യു ജി സി വിശദീകരണം തേടി. സംഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നാവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പാളിന് യു ജി സി നോട്ടീസ് അയച്ചു. ആരോപണവുമായി ബന്ധപ്പെട്ട് കോളേജ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങൾ നൽകണമെന്നും യുജിസി ആവശ്യപ്പെട്ടു.

ദീപ നിശാന്ത്  കേരള വർമ്മ കോളേജ്  തൃശ്ശൂർ  Deepa Nishanth
ദീപ നിഷാന്ത് കവിത കോപ്പിയടിച്ച സംഭവത്തിൽ യുജിസി അയച്ച നോട്ടീസ്

യുവ കവി എസ്. കലേഷ് 2011ൽ പ്രസിദ്ധീകരിച്ച കവിത കോപ്പിയടിച്ചെഴുതി സർവീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു ദീപ നിശാന്തിനെതിരായ ആരോപണം. നോട്ടീസ് പുറത്തു വന്നതിന് പിന്നാലെ ദീപ നിശാന്ത് വിശദീകരണവുമായി രംഗത്തെത്തി. നോട്ടീസ് കണ്ടു പേടിച്ചിട്ടുണ്ടെന്നും ടാഗ് ചെയ്ത് പേടിപ്പിക്കണ്ടയെന്നും ദീപ നിശാന്ത് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.

Intro:ദീപ നിശാന്തിനെതിരായ കവിതാ മോഷണ വിവാദത്തിൽ തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് പ്രിൻസിപ്പാളിന് യു.ജി.സിയുടെ നോട്ടീസ്.കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകണമെന്ന് യൂ.ജി.സി നോട്ടിസിൽ ആവശ്യപ്പെട്ടു.

Body:തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരായ കവിതാ മോഷണ വിവാദത്തിൽ കോളേജ് മാനേജ്മെൻറിന്റെ നിലപാടും വ്യക്തമാക്കണമെന്നും, കവിത മോഷണത്തിൽ കോളേജ് തലത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ആ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കാൻ യുജിസി നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യു.ജി.സിയുടെ ഇടപെടൽ. 

Conclusion:യുവ കവി എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ കോളേജ് അധ്യാപക സംഘടനയുടെ മാസികയിൽ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്.ഇതു മറ്റൊരാൾ നൽകിയതാണെന്നും സംഭവിച്ചതിൽ കലേഷിനോട് മാപ്പ് പറഞ്ഞും പ്രശ്നം അവസാനിപ്പിച്ചുവെങ്കിലും, ദീപ നിശാന്തിന്റെ കോപ്പിയടി വിവാദം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.പരാതിയിൽ കോളേജ് മാനേജ്മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് തന്നെ പ്രിൻസിപ്പലിനോട് റിപ്പോർട്ട്‌ തേടിയിരുന്നുവെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിരുന്നില്ല. ഇ റ്റിവി ഭാരത് തൃശ്ശൂർ
Last Updated : May 3, 2019, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.