തൃശ്ശൂര്‍: വെറ്റിലപ്പാറ പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. ഒന്നര വയസ് പ്രായം തോന്നിക്കുന്ന ആനയുടെ ജഡമാണ് പുഴയിലൂടെ ഒഴുകിയെത്തിയത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് പുഴയില്‍ ജീര്‍ണിച്ച ജഡം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് കാട്ടാനക്കൂട്ടത്തിനൊപ്പം കുട്ടിയാനയെ കണ്ടതായി സമീപവാസികള്‍ പറയുന്നു. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തീകരിച്ചു.