ETV Bharat / city

കാത്തിരിപ്പിന് വിട ; പൂര്‍ണമായും തുറന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ - college news kerala

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോളജുകളില്‍ പൂര്‍ണമായും ക്ലാസുകള്‍ തുടങ്ങിയത്

കേരളത്തിൽ കോളജുകൾ തുറന്നു  കോളജുകൾ തുറന്നു  കോളജുകൾ തുറന്നു  സംസ്ഥാനത്ത് കോളജുകൾ തുറന്നു  കോളജുകൾ  കേരളത്തിലെ കോളജുകൾ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  colleges reopen kerala  kerala college reopen day  kerala college news  college news kerala  kerala latest college news
കാത്തിരിപ്പിന് വിട; സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു
author img

By

Published : Oct 25, 2021, 3:19 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി, എഞ്ചിനീയറിംഗ് ക്ലാസുകള്‍ എന്നിവയാണ് ആരംഭിച്ചത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോളജുകളില്‍ പൂര്‍ണമായും ക്ലാസുകള്‍ തുടങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളജുകളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ഡിഗ്രി തലത്തില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ബാച്ചുകളിലെ ക്ലാസുകള്‍ കൂടി ഇന്ന് ആരംഭിച്ചതോടെ പൂര്‍ണതോതിലായി. ഒന്നര വര്‍ഷത്തിലധികമായി ഓണ്‍ലൈനായാണ് പഠനം നടന്നിരുന്നത്.

രണ്ടാം വർഷ വിദ്യാർഥികളുടെയും ആദ്യ പഠനദിനം

നാലാം സെമസ്റ്റര്‍ പിജി വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കോളജുകള്‍ കഴിഞ്ഞ ദിവസം തുറന്ന് അണുവിമുക്തമാക്കി. സഹപാഠികളെ ഒരിടവേളയ്ക്കുശേഷം നേരിട്ട് കണ്ടതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.

രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും ഇന്നാണ് ആദ്യമായി ക്ലാസിലെത്തുന്നത്. കോളജില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് അതാത് സ്ഥാപനങ്ങളാണ്.

ബിരുദ വിദ്യാര്‍ഥികള്‍ക്ക് ബാച്ചുകളായി ഒന്നിടവിട്ട ദിവസങ്ങളിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചുമാണ് ക്ലാസുകള്‍ നടത്തുന്നത്. ഈ ഒരാഴ്‌ച അധ്യാപക വിദ്യാര്‍ഥി ആശയ വിനിമയത്തിനാണ് ക്ലാസുകളില്‍ പ്രധാന്യം നല്‍കുക.

പതിനെട്ട് വയസ് പൂര്‍ത്തിയാകാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കുന്നവരെയും ക്ലാസുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോളജുകള്‍ കഴിഞ്ഞ ആഴ്‌ച തുറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് കോളജ് തുറക്കല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

ALSO READ: ദത്ത് കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് ജില്ല കുടുംബകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.