തൃശൂര്‍: കൊരട്ടി ചിറങ്ങരയിൽ വച്ച് അറുപത് ലക്ഷത്തോളം രൂപയുടെ സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവത്തിൽ ഒരാള്‍ കൂടി പിടിയിലായി. ചാലക്കുടി ചിറയ്ക്കകം വിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഞെഴുവിങ്കൽ വീട്ടിൽ ജോണിന്‍റെ മകൻ ജെയ്മോൻ (23 ) എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ വർഷം ജൂലൈയിലാണ് കൊച്ചിയിൽനിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോയ ഒരു ലോഡ് സംസ്കരിച്ച മാംസം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. ആദ്യം പിടിയിലായ മുഖ്യപ്രതി ഷനിൽ പീറ്ററിൽ നിന്നും ലോറി ഡ്രൈവറേയും സഹായിയേയും തട്ടികൊണ്ടു പോയി കൊള്ളയടിച്ചതിന്‍റെ വിശദവിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എങ്കിലും ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷൻ അരൂരിൽ നിന്നാണ് ലഭിച്ചതെന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസിലെ കൂട്ട് പ്രതികളായ കാഞ്ഞൂർ സ്വദേശി ഉണ്ണി മുരളിയേയും വിഷ്ണുവിനേയും കസ്റ്റഡിയിലെടുക്കുന്നത്. മരട് കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽപ്പെട്ടയാളാണ് ഷനിൽ പീറ്റർ. വീട് കുത്തിത്തുറന്ന് കവർച്ച, കൊലപാതക ശ്രമം, മോഷണം, അടിപിടി മുതലായ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ഇയാളിൽ നിന്നുമാണ് മറ്റുള്ളവരെ പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
മാംസം കൊള്ളയടിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ - തൃശൂര്‍ മോഷണം
കഴിഞ്ഞ വർഷം ജൂലൈയിലാണ് കൊച്ചിയിൽനിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോയ ഒരു ലോഡ് സംസ്കരിച്ച മാംസം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്.
![മാംസം കൊള്ളയടിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ chalakkudy theft arrest trissue latest news തൃശൂര്‍ വാര്‍ത്തകള്‍ മാംസം കൊള്ളയടിച്ച സംഭവം തൃശൂര്‍ മോഷണം കേരള പൊലീസ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6447289-thumbnail-3x2-arrest.jpg?imwidth=3840)