ETV Bharat / city

തൃശൂരില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ നടപടി - അനധികൃതം

പ്രദേശത്ത് വർദ്ധിച്ചു വരുന്ന അനധികൃത മീൻപിടിത്ത സംഘങ്ങൾക്കെതിരെ പരമ്പരാഗത മത്സൃ തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടി.

ഫയൽ ചിത്രം
author img

By

Published : Jun 21, 2019, 8:02 AM IST

Updated : Jun 21, 2019, 10:38 AM IST

തൃശ്ശൂർ: അരിമ്പൂർ ചാലാടി പഴം കോൾ, പുത്തൻകോൾ, പായിക്കോൾ മേഖലയിൽ അനധികൃതമായി മീൻ പിടിത്ത സംഘങ്ങൾക്കെതിരെ ഫിഷറീസ് വകുപ്പിന്‍റെ നടപടി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീൻ പിടിത്തത്തിനുപയോഗിക്കുന്ന അനധികൃത സാമഗ്രികൾ പ്രദേശത്ത് നിന്നും പിടിച്ചെടുത്തു.

അരിമ്പൂർ ചാലാടി പഴം കോൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച പത്താഴങ്ങൾ, ഊന്ന് വല എന്നിവ ഫിഷറീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.

ഫിഷറീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇവ പൊളിച്ചുനീക്കുകയും ഇവ സ്ഥാപിച്ചവർക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. പ്രദേശത്ത് വർദ്ധിച്ചു വരുന്ന അനധികൃത മീൻപിടുത്ത സംഘങ്ങൾക്കെതിരെ പരമ്പരാഗത മത്സൃ തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് അരിമ്പൂർ സ്വദേശികളായ രവി, ചന്ദ്രൻ, വിനീഷ് എന്നിവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു.

അരിമ്പൂർ ചാലാടി പഴം കോൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച പത്താഴങ്ങൾ, ഊന്ന് വല എന്നിവ ഫിഷറീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കാലങ്ങളായി മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് കൊണ്ട് നിലവിലുള്ളവ തുടരുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തിരുന്നു. കേരള ഇൻലാന്‍റ് ഫിഷറീസ് അക്വ കൾച്ചർ ആക്ട് 2010 പ്രകാരം നിരോധിത മത്സ്യബന്ധന രീതികളായ പത്താഴങ്ങൾ, ഊത്തപിടുത്തം, വിഷം കലക്കൽ, കറണ്ടടിപ്പിക്കൽ എന്നിവ നിരോധിച്ചിട്ടുള്ളതാണ്. മാത്രമല്ല ജൂൺ, ജൂലൈ മാസങ്ങളിൽ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. ഈ കാലയളവിൽ അംഗീകൃത മത്സ്യ തൊഴിലാളികൾക്ക് ലൈസൻസോടു കൂടി മാത്രമേ മത്സ്യം പിടിക്കുവാൻ അനുവാദമുള്ളൂ. അനധികൃത സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ പറഞ്ഞു.

ജില്ലയിൽ ഉപയോഗിക്കുന്ന എല്ലാ അനധികൃത മത്സ്യ ബന്ധന രീതികളും ഉപേക്ഷിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം കനത്ത നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക നിർദേശം നിലവിലുണ്ട്. അസിസ്റ്റന്‍റുമാരായ രാംകുമാർ, അനീഷ്, ലൈഫ് ഗാർഡുമാരായ ഷിഹാബ്, ഷെഫീക്ക്, അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Intro:തൃശൂർ അരിമ്പൂർ ചാലാടി പഴം കോളിലും സമീപ കോൾപ്പാടങ്ങളിലും അനധികൃത മീൻ പിടുത്തം നടത്തുന്ന സംഘങ്ങൾക്കെതിരെ ഫിഷറീസ്‌ വകുപ്പുന്റെ നടപടി.ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീൻ പിടിത്തത്തിനുപയോഗിക്കുന്ന അനധികൃത സാമഗ്രികൾ പ്രദേശത്തു നിന്നും പിടിച്ചെടുത്തു.

Body:തൃശ്ശൂർ അരിമ്പൂർ ചാലാടി പഴം കോൾ, പുത്തൻകോൾ, പായിക്കോൾ മേഖലയിൽ  അനധികൃതമായി  മത്സ്യ ബന്ധനം നടത്തിയിരുന്ന ഉപകരണങ്ങളാണ് അഴീക്കോട്  ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.ഫിഷറീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇവ പൊളിച്ചുനീക്കുകയും ഇവ സ്ഥാപിച്ചവർക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. പ്രദേശത്ത് വർദ്ധിച്ചു വരുന്ന അനധികൃത മീൻപിടുത്ത സംഘങ്ങൾക്കെതിരെ പരമ്പരാഗത മത്സൃ തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് അരിമ്പൂർ സ്വദേശികളായ മാരാൻ വീട്ടിൽ രവി, പുതു തൂവാട്ടിൽ ചന്ദ്രൻ, പാങ്ങാടത്ത് വിനീഷ് എന്നിവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു.അരിമ്പൂർ ചാലാടി പഴം കോൾ പ്രദേശത്ത്  അനധികൃതമായി സ്ഥാപിച്ച പത്താഴങ്ങൾ, ഊന്ന് വല എന്നിവ ഫിഷറീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കാലങ്ങളായി മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് കൊണ്ട് നിലവിലുള്ളവ തുടരുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തവയായിരുന്നു നീക്കം ചെയ്തത്. കേരള ഇൻലാന്റ് ഫിഷറീസ് അക്വ കൾച്ചർ ആക്ട് 2010 പ്രകാരം നിരോധിത മത്സ്യബന്ധന രീതികളായ പത്താഴങ്ങൾ, ഊത്തപിടുത്തം, വിഷം കലക്കൽ, കറണ്ടടിപ്പിക്കൽ എന്നിവ നിരോധിച്ചിട്ടുള്ളതാണ്. മാത്രമല്ല ജൂൺ ജൂലൈ മാസങ്ങളിൽ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. ഈ കാലയളവിൽ അംഗീകൃത മത്സ്യ തൊഴിലാളികൾക്ക് ലൈസൻസോടു കൂടി  മാത്രമേ മത്സ്യം പിടിക്കുവാൻ അനുവാദമുള്ളൂ.അനധികൃത സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ പറഞ്ഞു. 

ബൈറ്റ് പി.എം അൻസിൽ
(ഫിഷറീസ് സബ് ഇൻസ്പെക്ടർ)

Conclusion:ജില്ലയിൽ അനധികൃതമായി ഉപയോഗിക്കുന്ന എല്ലാ അനധികൃത മത്സ്യ ബന്ധന രീതികളും ഉപേക്ഷിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം കനത്ത നടപടികൾ സ്വീകരിക്കുന്നതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക നിർദേശം നിലവിലുണ്ട്.അസിസ്റ്റന്റുമാരായ രാംകുമാർ, അനീഷ്, ലൈഫ് ഗാർഡുമാരായ ഷിഹാബ്, ഷെഫീക്ക്, അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഇ ടിവി ഭാരത്
തൃശ്ശൂർ 

Last Updated : Jun 21, 2019, 10:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.