തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന്(ജൂലൈ 12) വൈറസ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പാറശാല, നന്തന്‍കോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് സിക രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചുവരുടെ വീട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെത്തി കേന്ദ്രസംഘം പരിശോധന നടത്തും.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. മെയ് മാസത്തില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വൈറസ് കണ്ടെത്താന്‍ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് കേന്ദ്രസംഘം പ്രധാനമായും പരിശോധിക്കുന്നത്.
ഞായറാഴ്‌ചയാണ് ആറംഗ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയത്. ഇന്നലെ(ജൂലൈ 11) ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 18 പേര്‍ക്കാണ് സിക വൈറസ് കണ്ടെത്തിയിരിക്കുന്നത്.
Also Read: സിക വൈറസ്; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി