ETV Bharat / city

കഴക്കൂട്ടം ടോൾ പിരിവ്; ഉപരോധവുമായി യൂത്ത് കോണ്‍ഗ്രസ് - petta national highway authority office news

പണിതീരാത്ത റോഡിൽ ടോൾ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവല്ലം ടോൾ പ്ലാസയിൽ ആഴ്‌ചകളായി വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്

കഴക്കൂട്ടം-കാരോട് ടോള്‍ പിരിവ് വാര്‍ത്ത  കഴക്കൂട്ടം-കാരോട് ബൈപ്പാസ് ടോള്‍ പിരിവ് വാര്‍ത്ത  ദേശീയപാത ഓഫിസ് ഉപരോധം വാര്‍ത്ത  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പുതിയ വാര്‍ത്ത  ടോള്‍ പിരിവ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വാര്‍ത്ത  youth congress protest news  petta national highway authority office news  national highway authority office youth congress protest news
കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾ പിരിവ്: ദേശീയപാത ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
author img

By

Published : Sep 13, 2021, 11:42 AM IST

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ ദേശീയപാത അതോറിറ്റി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കി.

ദേശീയപാത ഓഫിസിന് മുന്നില്‍ ഓഫിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

പണിതീരാത്ത റോഡിൽ ടോൾ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവല്ലം ടോൾ പ്ലാസയിൽ ആഴ്‌ചകളായി വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും പിന്നീട് ഇടത് സംഘടനകളും രംഗത്തെത്തി.

അതേസമയം, ഇക്കാര്യത്തിൽ ദേശീയപാത വിഭാഗം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത അതോറിറ്റിയുടെ പേട്ടയിലെ ഓഫിസ് ഉപരോധിച്ചത്.

Read more: പ്രതിഷേധം ഫലിച്ചു ; കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ടോള്‍ പിരിവ് നിര്‍ത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.