ETV Bharat / city

ഓപ്പണ്‍ സ്‌റ്റേജ് വിവാദം; വിജിലൻസ്‌ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് - ഓപ്പണ്‍ സ്‌റ്റേജ് വിവാദം

യൂത്ത് കോൺഗ്രസ് കുളത്തൂർ മണ്ഡലം കമ്മറ്റി ഉപവാസ സമരം സംഘടിപ്പിച്ചു.

Open Stage Controversy  Youth Congress latest news  യൂത്ത് കോണ്‍ഗ്രസ് വാര്‍ത്തകള്‍  ഓപ്പണ്‍ സ്‌റ്റേജ് വിവാദം  കടകംപള്ളി സുരേന്ദ്രൻ വിവാദം വാര്‍ത്തകള്‍
ഓപ്പണ്‍ സ്‌റ്റേജ് വിവാദം; വിജിലൻസ്‌ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
author img

By

Published : Oct 19, 2020, 3:25 PM IST

തിരുവനന്തപുരം: വിവാദത്തിലായ ഓപ്പൺ സ്‌റ്റേജ് നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉപവാസം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ എംഎൽഎ ഫണ്ടിൽ കുളത്തൂർ കോലത്തുകര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലാണ് 38 ലക്ഷം രൂപയ്ക്ക് ഓപ്പൺ സ്റ്റേജ് നിർമ്മിച്ചത്. ഇതിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് കുളത്തൂർ മണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചത്.

ഓപ്പണ്‍ സ്‌റ്റേജ് വിവാദം; വിജിലൻസ്‌ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പിഡബ്ല്യുഡി വിജിലൻസ് അന്വേഷണമെന്നും, പൊലീസ് വിജിലൻസ് അന്വേഷിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം മുൻ എംഎൽഎ എം.എ വാഹിദ് പറഞ്ഞു. വിജിലൻസ് അന്വേഷണം മുന്നോട്ട് പോയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.