ETV Bharat / city

സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍ - കുളപ്പട

കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്നു വിളിക്കുന്ന സുബീഷ് ആര്യനാടാണ് പൊലീസിന്‍റെ പിടിയിലായത്.

kulappada  Asharikkonam  Young man arrested  harassing women  സ്ത്രീകളെ ശല്യം ചെയ്ത കേസ്  യുവാവ് അറസ്റ്റില്‍  കുളപ്പട  ആശാരിക്കോണം
സ്ത്രീകളെ ശല്യം ചെയ്ത കേസ്; യുവാവ് അറസ്റ്റില്‍
author img

By

Published : Jul 30, 2021, 3:13 PM IST

തിരുവനന്തപുരം: സ്തീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ കയറി അക്രമം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്നു വിളിക്കുന്ന സുബീഷ് ആര്യനാടാണ് പൊലീസിന്‍റെ പിടിയിലായത്.

കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ഉപദ്രവിച്ചതായി കാണിച്ച് ക്ഷേത്ര ഭാരവാഹികൾ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ കുളപ്പട റസിഡൻസ് അസ്സോസ്സിയേഷനിലെ നൂറോളം സ്ത്രീകൾ ഒപ്പിട്ട പരാതിയും പൊലീസിന് ലഭിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന വിലക്കിയ ഗൃഹനാഥനേയും മകളേയും ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

കൂടുതല്‍ വായനക്ക്: കണ്ണൂര്‍ ജില്ലയില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു

ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ഇയാള്‍ ആക്രമിച്ചിരുന്നു. അര മണിക്കൂറോളം പരിശ്രമിച്ചാണ് അന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുളിമുറികളില്‍ ഒളിഞ്ഞ് നോട്ടം, സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുക്കല്‍ തുടങ്ങി വിവിധ പരാതികളും ഇയാള്‍ക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.