തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്ന ആരോപണത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വനിത മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ് ഉപരോധിച്ചു.
നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാധാകൃഷ്ണന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി അവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള പാരാതിയില്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.