തിരുവനന്തപുരം: കാട്ടാക്കട ആര്യനാട് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത് നാട്ടിലിറങ്ങി. തേവിയാര് കുന്ന്, ബൗണ്ടർമുക്ക്, മൂന്നാറ്റു മുക്ക് എന്നീ പ്രദേശങ്ങളിലാണ് ജനം കാട്ടുപോത്തിനെ കണ്ടത്.
ഇതിന് മുമ്പും പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങിയിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി കാട്ടുപോത്തിനെ കാടു കയറ്റി അയക്കുകയായിരുന്നു. എന്നാൽ വീണ്ടും കാടിറങ്ങി വന്ന കാട്ടുപോത്ത് പൊതുജനങ്ങൾക്ക് ഭീഷണിയും ആശങ്കയും ഉയർത്തുകയാണ്.