ETV Bharat / city

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

author img

By

Published : Jul 10, 2021, 9:29 AM IST

മതിയായ രേഖകളുമായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രാനുമതി.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍  Complete Lockdown in State  Complete Lockdown  weekend days complete lockdown  covid19 restrictions  kerala government  കേരള സര്‍ക്കാര്‍  കൊവിഡ് നിയന്ത്രണങ്ങള്‍  വാരാന്ത്യ ലോക്ക് ഡൗൺ
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും (2021 ജൂലൈ 10) ഞായറും സമ്പൂർണ ലോക്ക് ഡൗൺ. പരീക്ഷകൾക്ക് മാറ്റമില്ല. വിദ്യാർഥികൾക്കും അധ്യാപകർക്കും മതിയായ രേഖകളുമായി യാത്ര ചെയ്യാൻ അനുമതിയുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് രണ്ട് ദിവസവും ഏർപ്പെടുത്തുക.

പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഈ രണ്ട് ദിവസവും പ്രവർത്തനാനുമതി ഉണ്ടായിരിക്കുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തതിനാലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നത്.

Also Read: "ഇന്ധന വില നിലവാരം" - പെട്രോള്‍ 'കൂടിയത്' 35 പൈസ, ഡീസല്‍ 27 പൈസ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.