തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ നടത്തുന്ന സമരം 41-ാം ദിവസത്തിലേക്ക്. ആദ്യ ദിനങ്ങളിൽ സമരം അക്രമാസക്തമായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ തികച്ചും ശാന്തമാണ്.
മുഖ്യമന്ത്രി ഉൾപ്പടെ സർക്കാർ ഇടപെടൽ ഒന്നുകൊണ്ടുമാത്രമേ സമരം അവസാനിപ്പിക്കൂ എന്ന കടുത്ത നിലപാടിലാണ് സമരസമിതി പ്രവർത്തകർ. അതേസമയം ഹൈക്കോടതി ഉത്തരവോടെ തുറമുഖ നിർമാണത്തിന് ശക്തമായ സുരക്ഷ ഒരുക്കി പൊലീസും രംഗത്തുണ്ട്.