ETV Bharat / city

വിളപ്പിൽശാലയിൽ വീടിന് നേരെ ആക്രമണം - vilappilshala police

ജനൽ പാളികള്‍ അടിച്ചു തകര്‍ത്ത ഒമ്പതംഗ സംഘം വാതില്‍ വെട്ടിപ്പൊളിക്കാനും ശ്രമിച്ചു. വീട്ടുകാരുടെ നിലവിളികേട്ട് അയൽവാസികൾ എത്തിയതോടെ അക്രമികൾ മൂന്ന് ബൈക്കുകളിലായി രക്ഷപ്പെട്ടു

വിളപ്പിൽശാല  വീടിനു നേരെ ആക്രമണം  കാട്ടാക്കട വിളപ്പിൽ ശാല  പാടവൻകോട്  വിളപ്പിൽശാല പൊലീസ്  vilappilshala home attacked  vilappilshala police  armed gang attack
വിളപ്പിൽശാലയിൽ വീടിനു നേരെ ആക്രമണം
author img

By

Published : Nov 17, 2020, 2:23 PM IST

തിരുവനന്തപുരം: കാട്ടാക്കട വിളപ്പിൽ ശാലയിൽ വീടിനു നേരെ ആക്രമണം. പാടവൻകോട് മുസ്ലിം പള്ളിക്കു സമീപം എംഎ മൻസിലിൽ മാഹീന്‍റെ (52) വീടാണ് ഒമ്പത് അംഗ സംഘം ആക്രമിച്ചത്. വീടിൻ്റെ മൂന്നു ജനൽ പാളികളുടെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്ത അക്രമികൾ വാതിൽ വാളുപയോഗിച്ച് വെട്ടിപ്പൊളിക്കാനും ശ്രമിച്ചു. സംഭവ സമയം മാഹീൻ്റെ ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് അയൽവാസികൾ എത്തിയതോടെ അക്രമികൾ മൂന്ന് ബൈക്കുകളിലായി രക്ഷപ്പെട്ടു.

വിളപ്പിൽശാലയിൽ വീടിനു നേരെ ആക്രമണം

മാഹീൻ്റെ രണ്ടാമത്തെ മകൻ അൻസിൽ ജോലി ചെയ്യുന്ന മത്സ്യ കച്ചവട സ്ഥാപനത്തില്‍ വച്ചുണ്ടായ വാക്കേറ്റമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.