ETV Bharat / city

വിജയദശമി; അറിവിന്‍റെ ലോകത്തേക്ക് ആദ്യക്ഷരം കുറിച്ച് ആയിരങ്ങൾ - നവരാത്രി

കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്‍റെയും സമയമായാണ് കണക്കാക്കുന്നത്. അഷ്ടമി നാളില്‍ പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കും. മഹാനവമി ദിനം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം വിദ്യാരംഭം.

ഇന്ന് വിജയദശമി; ഹരിശ്രീ കുറിക്കാനൊരുങ്ങി കുരുന്നുകൾ
author img

By

Published : Oct 8, 2019, 3:19 AM IST

Updated : Oct 8, 2019, 5:15 PM IST

നവരാത്രിയിലെ ഒമ്പതാം നാളായ മഹാനവമിക്കുശേഷം ഇന്ന് വിജയദശമി. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്ന് ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്‍ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യം. എട്ട് ദിവസത്തെ പൂജകള്‍ക്ക് ശേഷം അവസാന ദിവസമായ വിജയദശമിയോടെയാണ് നവരാത്രി പൂജ അവസാനിക്കുന്നത്. നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.

വിജയദശമി; അറിവിന്‍റെ ലോകത്തേക്ക് ആദ്യക്ഷരം കുറിച്ച് ആയിരങ്ങൾ

തിന്മയ്ക്ക് മേൽ നന്മയുടെ വിജയമുണ്ടായ ദിവസമായതിനാൽ വിദ്യാരംഭത്തിനും സകലകലകളുടെയും അഭ്യാസത്തുടക്കത്തിനും അനുയോജ്യമായ ദിനമായും വിജയദശമി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി അറിവിന്‍റെ ലോകത്തേക്ക് ആയിരങ്ങളാണ് ഇന്ന് ആദ്യക്ഷരം കുറിച്ചത്.

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തും. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതും. ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കും. ധാന്യങ്ങൾ നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയുമാണ് സൂചിപ്പിക്കുന്നത്.

Intro:Body:Conclusion:
Last Updated : Oct 8, 2019, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.