ETV Bharat / city

വിഴിഞ്ഞം പദ്ധതി: സര്‍ക്കാരും അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്ന് വി.ഡി.സതീശന്‍ - vizhinjam port news

കരാർ സമയത്ത് യുഡിഎഫ് സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥകൾ പരിഗണിക്കാതെ സർക്കാർ അദാനി ഗ്രൂപ്പിന് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

വിഴിഞ്ഞം പദ്ധതി  വിഴിഞ്ഞം പദ്ധതി സർക്കാരിനെതിരെ വി.ഡി.സതീശന്‍  വി.ഡി.സതീശന്‍ സർക്കാരിനെതിരെ  വിഴിഞ്ഞം തുറമുഖ പദ്ധതി  വിഴിഞ്ഞം തുറമുഖ പദ്ധതി വാർത്ത  സര്‍ക്കാരും അദാനി ഗ്രൂപ്പ് വാർത്ത  vd satheesans response  vizhinjam port issue  vizhinjam port issue news  vizhinjam port issue latest news  vizhinjam port news  vizhinjam port
വിഴിഞ്ഞം പദ്ധതി: സര്‍ക്കാരും അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്ന് വി.ഡി.സതീശന്‍
author img

By

Published : Sep 24, 2021, 1:54 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതിന് പിന്നില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് വിഴിഞ്ഞം പദ്ധതി തകര്‍ക്കരുത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷം കൂടി വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

അതേ സമയം കരാര്‍ വ്യവസ്ഥകള്‍ അദാനി ഗ്രൂപ്പ് ലംഘിച്ചിട്ടും അതിനെതിരെ നിയമ നടപടി സ്വീകരിക്കാനോ വ്യവസ്ഥ പ്രകാരമുളള പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

സർക്കാർ കരാർ വ്യവസ്ഥകൾ അവഗണിക്കുന്നു

ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന വ്യവസ്ഥയോടെയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാര്‍ ഉണ്ടാക്കിയത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 3 മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് മുന്നോട്ടു പോകാനാകും. അതിനു ശേഷവും പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രതിദിനം 12 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

കൂടുതല്‍ ഭൂമി ഏറ്റെടുക്കാനാകാതെ ഇടതു സര്‍ക്കാർ

എന്നാല്‍ ഇതിനൊന്നിനും തയ്യാറാകാതെ അദാനി ഗ്രൂപ്പിന് സര്‍വ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റെടുത്തതല്ലാതെ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. റെയില്‍വേ ലൈന്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.

3100 മീറ്റര്‍ പുലിമുട്ട് നിര്‍മിക്കേണ്ടതിന്‍റെ സ്ഥാനത്ത് 850 മീറ്റര്‍ മാത്രാണ് നിര്‍മിക്കാനായത്. സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

READ MORE: കാത്തിരിപ്പ് നീളും ; വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ 2024 വരെ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.