തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കിയെങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നിരന്തര ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു.
അതോടൊപ്പം ഉത്തരവിറക്കാന്‍ ഇടയായ സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ നിലപാടുകളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. വിവാദ ഉത്തരവിറക്കിയതില്‍ ദുരൂഹതകള്‍ നിറഞ്ഞ പശ്ചാത്തലമുണ്ട്. വലിയൊരു ഗൂഢാലോചന തന്നെ വിവാദ ഉത്തരവിന്‍റെ പിന്നില്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുല്ലപ്പെരിയാര്‍ കേസില്‍ എന്തൊക്കെയോ ചീഞ്ഞു നാറുകയാണ്. മന്ത്രിമാര്‍ക്ക് എങ്ങനെ അവ്യക്തത ഉണ്ടായി എന്നത് ജനങ്ങള്‍ അറിയേണ്ട കാര്യമാണ്. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിനെ സാരമായി ബാധിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
Also read: മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി