തിരുവനന്തപുരം: മന്ത്രിമാരുടെ പരിചയക്കുറവും അപക്വമായ പെരുമാറ്റവും സിപിഎം തന്നെ ചർച്ച ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവിധ പ്രശ്നങ്ങളിൽ മന്ത്രിമാരുടെ വീഴ്ച വ്യക്തമാവുകയാണ്. ഇത് എല്ലായിടത്തും ആവർത്തിക്കുകയാണ്.
ജനങ്ങൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മന്ത്രിമാർ മനസിലാക്കണം. പ്രതിപക്ഷവും വിലയിരുത്തുന്നുണ്ട്. ഈ വീഴ്ചകൾ മനസിലാക്കിയാണ് സിപിഎം പുനസംഘടനയെ കുറിച്ച് ആലോചിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന് എല്ലാ ആശംസകളും പ്രതിപക്ഷ നേതാവ് നേർന്നു.