തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ-റെയിലിനെതിരെ ജനാധിപത്യമായി പ്രതിഷേധിച്ചവർക്കെതിരെ പൊലീസിൻ്റെ ക്രൂരമായ അക്രമമാണ് നടന്നതന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധാർഷ്ഠ്യത്തിൻ്റെ അന്ധതയാണ് മുഖ്യമന്ത്രിക്കെന്നും മറ്റാർക്കോ വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം തന്നെ ഇല്ലാതാകുന്ന ഒരു പദ്ധതിയാണ് കെ റെയിൽ. സംസ്ഥാനത്തിൻ്റെ സമ്പത്തും പരിസ്ഥിതിയും നശിക്കുമെന്നും കേരളം മുഴുവൻ കെ റെയിലിൻ്റെ ഇരകളാകുമെന്നും തിരിച്ചറിഞ്ഞ ജനങ്ങളുടെ പ്രതിഷേധമാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കാണാൻ കഴിയുന്നത്.
ALSO READ: സ്ത്രീകളെയും കുട്ടികളെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു: കെ - റെയിലിനെതിരെ വൻ പ്രതിഷേധം
വനിതാ പൊലീസ് പോലുമില്ലാതെയാണ് സ്ത്രീകളെ സ്ഥലത്ത് നിന്ന് നീക്കിയത്. കുടിയൊഴിപ്പിക്കുന്നവരുടെ രാഷ്ട്രീയമാണ് പ്രതിഷേധത്തിലുള്ളത്. ഇവർക്കൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്നും സഭ ബഹിഷ്‌കരിച്ച് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.