തിരുവനന്തപുരം: തല്ല് കൊണ്ടല്ല, ഈ പ്രായത്തിൽ നടത്തിയ കഠിനാധ്വാനം കൊണ്ടാണ് ശിവൻകുട്ടി ബോധരഹിതനായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നിയമസഭയിൽ കെ.എം മാണിക്കെതിരെ പ്രതിഷേധം നടന്നപ്പോൾ യു.ഡി.എഫ് എം.എൽ.എമാർ വി ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി എന്ന ഇ.പി ജയരാജന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം വലിയ തമാശയായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: നിയമസഭ കയ്യാങ്കളി കേസ് : വിധി പഠിച്ച ശേഷം തുടർനടപടിയെന്ന് ഇപി ജയരാജൻ
അന്ന് സഭയിൽ നടന്നത് ലോകം മുഴുവൻ തത്സമയം കണ്ടതാണ്. ശിവൻകുട്ടിയെ തല്ലുന്നതും തല്ല് കൊണ്ട് അദ്ദേഹം ബോധരഹിതനാകുന്നതും ആരും കണ്ടില്ല. പച്ചക്കളളം പറഞ്ഞ് അക്രമത്തെ ന്യായീകരിക്കുകയാണ്. ബെഞ്ചിനും ഡെസ്കിനും മുകളിൽ കൂടി പറന്ന് നടന്ന് ഈ പ്രായത്തിൽ കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് ശിവൻകുട്ടി ബോധരഹിതനായതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.