തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രതിരോധ വാക്‌സിന്‍ നൽകുന്നത് അടുത്ത ആഴ്ച മുതൽ പുന:രാരംഭിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ബുധനാഴ്ച മുതൽ വാക്‌സിൻ നൽകി തുടങ്ങും. വാക്‌സിന്‍ എടുക്കാൻ വൈകിയ കുട്ടികൾ കൂടുതലുള്ള സ്ഥലങ്ങളിൽ വാക്‌സിന്‍ നൽകുന്നതിനുള്ള ദിവസവും സമയവും വർധിപ്പിക്കും.
സാമൂഹിക അകലം പാലിച്ച് ഒരു സമയം അഞ്ച് പേർക്ക് മാത്രമെ വാക്‌സിനേഷന് അനുവാദം ഉണ്ടാകു. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവർത്തകരും മാസ്‌ക് ധരിക്കണം. വാക്‌സിന്‍ നൽകുന്ന ആരോഗ്യ പ്രവർത്തക ത്രീ ലെയർ മാസ്‌കും ഗ്ലൗസും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.