ETV Bharat / city

'പിണറായിക്ക് മോദീശൈലി' ; വിമർശിക്കുന്നവരെ രാജ്യദ്രോഹിയാക്കുന്നുവെന്ന് വി.ഡി സതീശൻ

സർക്കാരിൻ്റെ തെറ്റായ നിലപാടുകളെ എതിർക്കുന്നവരെ മാവോയിസ്റ്റ് ആക്കുന്നത് കേരളത്തിൽ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ്

വിമർശിക്കുന്നവരെ രാജദ്രാഹിയാക്കുന്നു  നരേന്ദ്രമോദിയുടെ ശൈലി  വി.ഡി സതീശൻ വാർത്ത  പിണറായി വിജയൻ  pinarayi vijayan news  narendra modi news  V D Satheesan against Pinarayi Vijayan  kerala assembly news
വിമർശിക്കുന്നവരെ രാജ്യദ്രോഹിയാക്കുന്ന നരേന്ദ്രമോദിയുടെ ശൈലിയാണ് മുഖ്യമന്ത്രിക്ക്; വി.ഡി സതീശൻ
author img

By

Published : Oct 13, 2021, 12:51 PM IST

തിരുവനന്തപുരം : വിമർശിക്കുന്നവരെ രാജ്യദ്രോഹിയും സാമൂഹ്യദ്രോഹിയുമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏകാധിപതികളുടെ മുഴുവൻ പൊതുസ്വഭാവമാണിത്.

സർക്കാരിൻ്റെ തെറ്റായ നിലപാടുകളെ എതിർക്കുന്നവരെ മാവോയിസ്റ്റ് ആക്കുന്നത് കേരളത്തിൽ വിലപ്പോകില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ റെയിൽ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ എതിർത്ത് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

ALSO READ: തിരുവനന്തപുരം വിമാനത്താവളം ബുധനാഴ്‌ച അർധരാത്രി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

വികസനത്തെ എതിർക്കുന്നവരെന്ന തൊപ്പി പ്രതിപക്ഷത്തിൻ്റെ തലയിൽ വയ്‌ക്കേണ്ട. സംസ്ഥാനത്തെ വികസന പദ്ധതികളിലെ ഇടതുപക്ഷ നിലപാട് പൊതുസമൂഹം കണ്ടതാണെന്നും സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.