തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിനെതിരെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി. യൂണിടാക്കിന് എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടെന്ന് യു.വി ജോസ് വിജിലൻസിന് മൊഴി നൽകി. വിവാദങ്ങൾ ഉണ്ടായ ശേഷമാണ് യൂണിടാകും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിഞ്ഞത്. എം.ഒ.യു കണ്ടത് ഒപ്പിടുന്ന ദിവസമാണെന്നും യു.വി ജോസ് വിജിലൻസിന് മൊഴി നൽകി. യൂണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കരാരിനെക്കുറിച്ചും സന്തോഷ് ഈപ്പന്‍റെ സെയ്ൻ വെഞ്ച്വേഴ്‌സും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും മൊഴി നൽകി. അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് യു.വി ജോസിന്‍റെ മൊഴി എടുത്തത്. സെക്രട്ടേറിയേറ്റിലെ യു.വി ജോസിന്‍റെ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്.
യുണിടാക്കിന് എല്ലാ സഹായവും ചെയ്‌ത് നല്‍കണമെന്ന് ശിവശങ്കര്‍ പറഞ്ഞതായി യു.വി ജോസ് - ലൈഫ് മിഷൻ സിഇഒ യുവി ജോസ്
ലൈഫ് മിഷൻ ക്രമക്കേടില്‍ വിജിലൻസിനാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസ് മൊഴി നല്‍കിയത്
![യുണിടാക്കിന് എല്ലാ സഹായവും ചെയ്‌ത് നല്‍കണമെന്ന് ശിവശങ്കര്‍ പറഞ്ഞതായി യു.വി ജോസ് life mission case uv jose aginst sivasankar sivasanker on life mission case ലൈഫ് മിഷൻ കേസ് ലൈഫ് മിഷൻ സിഇഒ യുവി ജോസ് ശിവശങ്കര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9102090-thumbnail-3x2-l.jpg?imwidth=3840)