ETV Bharat / city

ധൂർത്തില്‍ കുളിച്ച് പിണറായി സർക്കാർ; ഏഴ് ലക്ഷത്തിന്‍റെ കെട്ടിടം പൊളിച്ച് 82 ലക്ഷത്തിന്‍റെ ഇഎംഎസ് മന്ദിരം - നിയമസഭാ മ്യൂസിയം ചില്‍ഡ്രന്‍സ് ലൈബ്രറി

ഇം.എം.എസ് സ്മൃതി വിഭാഗത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ടെണ്ടറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. ഏഴ് ലക്ഷം രൂപയുടെ ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ചു. സ്വകാര്യ വ്യക്തിയുടെ പ്രൊജക്ടിന്‍റെ അടിസ്ഥാനത്തില്‍ ടെണ്ടറില്ലാതെ നിർമാണ അനുമതി നല്‍കിയ സംഭവത്തില്‍ സ്പീക്കറും സർക്കാരും വിശദീകരണം നല്‍കേണ്ടി വരും.

secretariat
ഇം.എം.എസ് സ്മൃതി വിഭാഗത്തിന്‍റെ നിർമാണം വിവാദമാകുന്നു
author img

By

Published : Nov 28, 2019, 12:56 PM IST

Updated : Nov 28, 2019, 3:27 PM IST

തിരുവനന്തപുരം; ട്രഷറി നിയന്ത്രണം അടക്കം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ 82 ലക്ഷം രൂപ ചിലവിട്ട് നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം ആരംഭിക്കാനുള്ള നീക്കം വിവാദമാകുന്നു. ജി.കാര്‍ത്തികയന്‍ സ്പീക്കറായിരിക്കേ 2014 നിയമസഭാ മ്യൂസിയത്തില്‍ നിര്‍മ്മിച്ച ഏഴ് ലക്ഷം രൂപയുടെ ചില്‍ഡ്രന്‍സ് ലൈബ്രറി ഇതിനായി പൊളിച്ചു നിരത്തി. ഇ.എം.എസ് സ്മൃതി വിഭാഗം നിര്‍മ്മിക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റ് 82,56,377 രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ശരത് ചന്ദ്രന്‍ എന്ന വ്യക്തി നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സ്മൃതി ഭവന്‍ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയതെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ നിയമസഭാ സെക്രട്ടേറിയേറ്റ് വിശദീകരിക്കുന്നു.

order
82,56,377 രൂപയുടെ ഭരണാനുമതി ഉത്തരവ്
നിയമസഭ സമുച്ചയത്തിനു പിന്‍ഭാഗത്താണ് നിയമസഭാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. ലൈബ്രറിയുടെ പൊളിച്ച ഭാഗങ്ങൾ മറ്റൊരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടെണ്ടർ ക്ഷണിക്കാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതായാണ് സൂചന. നിയമസഭാ ബാന്‍ക്വറ്റ് ഹാള്‍ നവീകരണം, കേരള പൊലീസിന്‍റെ പാസ് പോര്‍ട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങള്‍ എന്നിവ ഊരാളുങ്കലിന് നല്‍കിയത് വിവാദമാകുകയും സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും വിശദീകരണം നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.

Intro:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്നതിനിടെ 82 ലക്ഷം രൂപ ചിലവിട്ട് നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം സജ്ജീകരിക്കാനുള്ള നീക്കം വിവാദമാകുന്നു. ജി.കാര്‍ത്തികയന്‍ സ്പീക്കറായിരിക്കേ 2014 നിയമസഭാ മ്യൂസിയത്തില്‍ നിര്‍മ്മിച്ച 7 ലക്ഷം രൂപയുടെ ചില്‍ഡ്രന്‍സ് ലൈബ്രറി ഇതിനായി പൊളിച്ചു നിരത്തി. ഇ.എം.എസ് സ്മൃതി വിഭാഗം നിര്‍മ്മിക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റ് 82,56,377 രൂപയുടെ ഭരണാനുമതി നല്‍കി. ശരത് ചന്ദ്രന്‍ എന്ന വ്യക്തി നല്‍കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സ്മൃതി ഭവന്‍ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയതെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് നല്‍കിയ മറുപടി വ്യക്തമാക്കുന്നു.
നിയമസഭാ സമുച്ഛയത്തിനു പിന്‍ഭാഗത്താണ് നിയമസഭാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തിച്ചു വന്നത്. ഇ.എംഎസ് സ്മൃതി വിഭാഗത്തിന്റെ നിര്‍മ്മാണത്തിനായി ഈ ലൈബ്രറി പൊളിച്ചു നീക്കി കഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന വസ്തുക്കള്‍ മറ്റൊരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇം.എം.എസ്. സ്മൃതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതായാണ് സൂചന. നിയമസഭാ ബാന്‍ക്വറ്റ് ഹാള്‍ നവീകരണം ടെണ്ടറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയതിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേരള പൊലീസിന്റെ പാസ് പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊരാളുങ്കലിനു നല്‍കിയതിനെയും നിയമസഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് നിയമസഭാ ലൈബ്രറിയില്‍ ഇ.എം.എസ് സ്മൃതി സ്ഥാപിക്കുന്നതിന് 82.6 ലക്ഷം രൂപയുടെ ഭരണാനുമതി ടെണ്ടറില്ലാതെ ഊരാളുങ്കലിന് നല്‍കിയിരിക്കുന്നത്. അതും ഒരു വ്യക്തി നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. ടെണ്ടറില്ലാതെ ഇത്രയും ഉയര്‍ന്ന തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍ാകാനാകുമോ എന്ന് സ്പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും വരും ദിവസങ്ങളില്‍ വവിശദീകരിക്കേണ്ടി വരും. പ്രോജക്ട്ര റിപ്പോര്‍ട്ട് നല്‍കിയ ശരത് ചന്ദ്രന്‍ ആരെന്നും അയാള്‍ക്ക് ഈ മേഖലയിലുള്ള മുന്‍കാല പരിചയമെന്തെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു കഴിഞ്ഞു.
Body:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്നതിനിടെ 82 ലക്ഷം രൂപ ചിലവിട്ട് നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം സജ്ജീകരിക്കാനുള്ള നീക്കം വിവാദമാകുന്നു. ജി.കാര്‍ത്തികയന്‍ സ്പീക്കറായിരിക്കേ 2014 നിയമസഭാ മ്യൂസിയത്തില്‍ നിര്‍മ്മിച്ച 7 ലക്ഷം രൂപയുടെ ചില്‍ഡ്രന്‍സ് ലൈബ്രറി ഇതിനായി പൊളിച്ചു നിരത്തി. ഇ.എം.എസ് സ്മൃതി വിഭാഗം നിര്‍മ്മിക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റ് 82,56,377 രൂപയുടെ ഭരണാനുമതി നല്‍കി. ശരത് ചന്ദ്രന്‍ എന്ന വ്യക്തി നല്‍കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സ്മൃതി ഭവന്‍ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയതെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് നല്‍കിയ മറുപടി വ്യക്തമാക്കുന്നു.
നിയമസഭാ സമുച്ഛയത്തിനു പിന്‍ഭാഗത്താണ് നിയമസഭാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തിച്ചു വന്നത്. ഇ.എംഎസ് സ്മൃതി വിഭാഗത്തിന്റെ നിര്‍മ്മാണത്തിനായി ഈ ലൈബ്രറി പൊളിച്ചു നീക്കി കഴിഞ്ഞു. ഇവിടെയുണ്ടായിരുന്ന വസ്തുക്കള്‍ മറ്റൊരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇം.എം.എസ്. സ്മൃതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതായാണ് സൂചന. നിയമസഭാ ബാന്‍ക്വറ്റ് ഹാള്‍ നവീകരണം ടെണ്ടറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയതിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേരള പൊലീസിന്റെ പാസ് പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊരാളുങ്കലിനു നല്‍കിയതിനെയും നിയമസഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് നിയമസഭാ ലൈബ്രറിയില്‍ ഇ.എം.എസ് സ്മൃതി സ്ഥാപിക്കുന്നതിന് 82.6 ലക്ഷം രൂപയുടെ ഭരണാനുമതി ടെണ്ടറില്ലാതെ ഊരാളുങ്കലിന് നല്‍കിയിരിക്കുന്നത്. അതും ഒരു വ്യക്തി നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. ടെണ്ടറില്ലാതെ ഇത്രയും ഉയര്‍ന്ന തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍ാകാനാകുമോ എന്ന് സ്പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും വരും ദിവസങ്ങളില്‍ വവിശദീകരിക്കേണ്ടി വരും. പ്രോജക്ട്ര റിപ്പോര്‍ട്ട് നല്‍കിയ ശരത് ചന്ദ്രന്‍ ആരെന്നും അയാള്‍ക്ക് ഈ മേഖലയിലുള്ള മുന്‍കാല പരിചയമെന്തെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു കഴിഞ്ഞു.
Conclusion:
Last Updated : Nov 28, 2019, 3:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.