തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് അംഗം ഉമ തോമസ് ഇന്ന് നിയമസഭ സാമാജികയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിനായി ഉമ തോമസ് ഇന്നലെ തിരുവനന്തപുരത്തെത്തി. നിയമസഭ മന്ദിരത്തിൽ രാവിലെ 11 മണിക്ക് സ്‌പീക്കർ മുമ്പാകെ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്യും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിലൂടെ ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. 2021ൽ പി.ടി തോമസ് നേടിയത് 59,839 ആണെങ്കില്‍ ഉമ നേടിയത് 72,767 വോട്ടുകളാണ്. പി.ടിയുടെ ഓർമകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും അദ്ദേഹം പകർന്നുനൽകിയ നീതിയുടെയും നിലപാടിന്‍റെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉമ ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also read: കോണ്‍ഗ്രസിലെ ഏക വനിത എം.എല്‍.എ: രമയ്ക്ക് കൂട്ടായി ഉമ
പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്‍റെ ഏക വനിത എംഎല്‍എയായാണ് ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഈ സഭയിലെ കോണ്‍ഗ്രസിന്‍റെ ആദ്യ വനിത എംഎല്‍എയും പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വനിത എംഎല്‍എയുമാണ് ഉമ തോമസ്.