തിരുവനന്തപുരം: കരള്‍-ഉദര രോഗ പഠന സമിതിയുടെ ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ബഹുമതി. 'പ്ലീഹ നീക്കം ചെയ്‌ത രോഗികളിലെ കൊവിഡ് വ്യാപന സാധ്യത' എന്ന വിഷയം അടിസ്ഥാനമാക്കി സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. സീനിയര്‍ റസിഡന്‍റ് ഡോ. ശുഭാങ്കര്‍ സഹയാണ് പ്രബന്ധം അവതരിപ്പിച്ചത്.
വകുപ്പ് മേധാവി ഡോ. രമേശ് രാജന്‍, അസോ. പ്രൊഫസര്‍ ഡോക്‌ടര്‍ ബോണി നടേഷ് എന്നിവര്‍ പഠനത്തിന് മേല്‍നോട്ടം വഹിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് കരുത്തേകുന്നതാണ് ഈ ബഹുമതിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു.
Also read: സേറയെ ചേര്‍ത്തുപിടിച്ച് സ്‌കൂള്‍ ; ക്ലാസ് മുറി താഴേക്കുമാറ്റി സ്നേഹക്കരുതല്‍