തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 69 ആയി. സുരക്ഷാ ജീവനക്കാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. ഇതോടെ ജില്ലയിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെയും കുടുംബത്തിന്‍റെയും രോഗ ഉറവിടം ഇനിയും കണ്ടെത്താൻ ആയില്ല. നേരത്തേ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടേയും രോഗ ഉറവിടം ദുരൂഹമായി തുടരുകയാണ്. അതിനിടയിൽ നഗരത്തിൽ സമൂഹ വ്യാപന സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല.