ETV Bharat / city

തിരുവനന്തപുരത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

49 പേരാണ് നിലവിൽ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

trivandrum covid update  trivandrum news  തിരുവനന്തപുരം വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
തിരുവനന്തപുരത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jun 20, 2020, 7:55 PM IST

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേർ വിദേശത്തു നിന്നു വന്നവരാണ്. ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇന്നലെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത് ആശങ്കയുർത്തുന്നുണ്ട്. ഇവരുടെ സമ്പർഗ പട്ടികയും റൂട്ട് മാപ്പും തയാറാക്കി കൊണ്ടിരിക്കുകയാണ്.

49 പേരാണ് നിലവിൽ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതിൽ ഒമ്പത് പേർ മറ്റ് ജില്ലകളിലുളളവരാണ്. 17ന് ഷാർജയിൽ നിന്നെത്തിയ ഉച്ചക്കട കുന്നിൻപുറം സ്വദേശി, കുവൈറ്റിൽ നിന്ന് 12ന് എത്തിയ പെരുങ്കുഴി സ്വദേശി, റിയാദിൽ നിന്ന് 13ന് എത്തിയ കല്ലറ സ്വദേശിനി, കുവൈറ്റിൽ നിന്ന് 13 ന് എത്തിയ പേരയം പാലോട് സ്വദേശിക്കുമാണ് രോഗബാധയുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.