ETV Bharat / city

ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍ തുടരുന്നു; പരിശോധന കടുപ്പിച്ച് പൊലീസ്

അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി രാവിലെ ഏഴ്‌ മണി മുതൽ പതിനൊന്ന് മണി വരെ നഗരത്തില്‍ ഇന്ന് ഇളവ് അനുവദിച്ചിരുന്നു

triple lock down in trivandrum  trivandrum news  ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍  തിരുവനന്തപുരം വാര്‍ത്തകള്‍  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍ തുടരുന്നു; പരിശോധന കടുപ്പിച്ച് പൊലീസ്
author img

By

Published : Jul 7, 2020, 3:04 PM IST

തിരുവനന്തപുരം: കോര്‍പ്പറേഷൻ പരിധിയില്‍ ട്രിപ്പിൾ ലോക്ക് ഡൗൺ ശക്തമായി തുടരുന്നു. സമ്പർക്കത്തിലൂടെ രോഗബാധ വർധിച്ചതിനെ തുടർന്നാണ് തലസ്ഥാനത്തെ നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ലോക്ക് ഡൗണിന്‍റെ രണ്ടാം ദിവസവും കർശന നിയന്ത്രണത്തിൽ തന്നെയാണ് നഗരം.

ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍ തുടരുന്നു; പരിശോധന കടുപ്പിച്ച് പൊലീസ്

നഗരസഭയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലാണ്. അത്യാവശ്യ സേവനങ്ങൾക്കായി പോകുന്നവരെ മാത്രമാണ് നഗരത്തിലേക്ക് അനുവദിക്കുന്നത്. ഇന്ന് നഗരത്തിൽ നാല് മണിക്കൂർ ഇളവ് അനുവദിച്ചിരുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ഏഴ്‌ മണി മുതൽ പതിനൊന്ന് മണി വരെയാണ് ഇളവ് അനുവദിച്ചത്. ആദ്യ ദിവസം അവശ്യ സാധനങ്ങൾ പൊലീസ് എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായില്ല. ഇതോടെയാണ് ഇളവ് അനുവദിച്ചത്. ഇതോടെ ആദ്യ ദിവസം ബുദ്ധിമുട്ടിലായ നരഗവാസികൾ കടകളിൽ എത്തി. തുറന്ന് പ്രവർത്തിച്ച കടകളിൽ എത്തുന്നവർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നു എന്നതും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനങ്ങളാണ്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് പൊലീസ് ശക്തമായി പരിശോധിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.