തിരുവനന്തപുരം : തിരുച്ചിറപ്പള്ളി- അരിയല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെ വിവിധ തീവണ്ടികളുടെ സര്‍വീസില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ.
രാവിലെ 9ന് പുറപ്പെടുന്ന ചെന്നൈ-ഗുരുവായൂര്‍ പ്രതിദിന സര്‍വീസ് 26 മുതല്‍ ജനുവരി 10വരെ വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സര്‍വീസ് നടത്തും. മധുര-ചെന്നൈ എക്‌സ്പ്രസ് 30,31, ജനുവരി 6 തിയ്യതികളില്‍ താംബരം വരെ സര്‍വീസ് നടത്തും.
ALSO READ: ' സംസ്‌കരിക്കാൻ പണമില്ല, മൃതദേഹങ്ങൾ തള്ളാനുള്ള ഇടമായി ഗംഗ മാറി ': ക്ലീൻ ഗംഗ മിഷൻ മേധാവി
ചെന്നൈ എഗ്മൂര്‍-കാരൈക്കുടി പല്ലവന്‍ എക്‌സ്പ്രസ് ഇതേ തിയ്യതികളില്‍ താംബരത്ത് നിന്നാകും യാത്ര തുടങ്ങുക. ജനുവരി 6ന് പുലര്‍ച്ചെ ആറിനുള്ള നാഗര്‍കോവില്‍-മുംബൈ എക്‌സ്പ്രസ് 40 മിനിട്ട് വൈകി പുറപ്പെടും.
ചെന്നൈ-മധുര വൈഗ എക്‌സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്-മധുര എക്‌സ്പ്രസ് ജനുവരി 5നും യഥാക്രമം 20,75 മിനിട്ടുകള്‍ വൈകി യാത്ര തിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.