തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പൂരം എല്ലാവിധ ആചാരാനുഷ്‌ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം പൂരം നടന്നിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നിലവില്‍ കൊവിഡ് സാഹചര്യങ്ങൾ അനുകൂലമായതിനെ തുടര്‍ന്നാണ് എല്ലാവിധ ആചാരാനുഷ്‌ഠാനങ്ങളോടെയും പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന്‍റെ ഭാഗമായി നടത്തേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി.
ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. റവന്യൂ മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ട്രറി കെആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡിഐജി എ.അക്ബര്‍, കലക്‌ടര്‍ ഹരിത വി കുമാര്‍ , തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണർ ആർ ആദിത്യ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Also read: തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി; പൊതുസ്ഥലത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട