തിരുവനന്തപുരം: ജി.എസ്.ടിക്ക് മേൽ സെസ് ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് അധിക നികുതി ചുമത്തുന്നത് നിരുത്തരവാദപരമാണ്. തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജി.എസ്.ടി നിരക്ക് വിഷയം കൊവിഡിന് ശേഷം ചർച്ച ചെയ്യാം. ഈ സമയത്ത് സെസിന്‍റെ പേരിലോ കൊവിഡിന്‍റെ പേരിലോ സെസ് വർധിപ്പിക്കാൻ പാടില്ല. കഴിഞ്ഞ ജി.എസ്.ടി കൗൺസിലിൽ ഇക്കാര്യം ഉയർന്നിരുന്നു. എന്നാൽ അന്ന് ഒരു സംസ്ഥാനം പോലും അത് അംഗീകരിച്ചില്ല. ഇത്രയും സാമ്പത്തിക തകർച്ച നേരിടുമ്പോൾ ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തിന് വേണ്ടി സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ലെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.