ETV Bharat / city

പരിസ്ഥിതി സൗഹൃദവും സ്ത്രീപക്ഷവുമായി തിരുവനന്തപുരം കോർപ്പറേഷൻ്റെ വാർഷിക ബജറ്റ് - തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് 2022-23

തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിന് ആറുകോടി രൂപയും കാർബൺ ബഹിർഗമനം കുറയ്‌ക്കാൻ ലോ കാർബൺ അനന്തപുരി എന്ന പദ്ധതിക്കായി 50 ലക്ഷം രൂപയും ബജറ്റില്‍

Thiruvananthapuram corparation budget  Thiruvananthapuram corparation  Thiruvananthapuram corparation budget 2022-23  തിരുവനന്തപുരം കോർപ്പറേഷൻ്റെ വാർഷിക ബജറ്റ്  തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് 2022-23  ലോ കാർബൺ അനന്തപുരി
പരിസ്ഥിതി സൗഹൃദവും സ്ത്രീപക്ഷവുമായി തിരുവനന്തപുരം കോർപ്പറേഷൻ്റെ വാർഷിക ബജറ്റ്
author img

By

Published : Mar 23, 2022, 5:59 PM IST

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ പദ്ധതികളും സ്ത്രീപക്ഷ പ്രഖ്യാപനങ്ങളുമടങ്ങുന്ന 2022-23 വർഷത്തെ തിരുവനന്തപുരം കോർപ്പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയർ പി കെ രാജു അവതരിപ്പിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 'ലോ കാർബൺ അനന്തപുരി' എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.

സൗരോർജ പദ്ധതികൾ, സാമൂഹ്യ വനവൽക്കരണം, ഇലക്ട്രിക് വാഹനങ്ങൾ, മാലിന്യ നിർമാർജന പദ്ധതികൾ, പ്ലാസ്റ്റിക് ബദൽ ഉൽത്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പദ്ധതികളിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ നിർമാണത്തിനും വിതരണത്തിനും 25 ലക്ഷം രൂപയും മാറ്റിവച്ചു. എച്ച്ഐവി ബാധിതർക്ക് ക്ഷേമപ്രവർത്തനങ്ങൾക്കായി ഒരു കോടി 50 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

സോളാർ സിറ്റി : തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിന് ആറുകോടി രൂപ വകയിരുത്തി. നഗരസഭ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളിലും സ്കൂളുകളിലും സോളാർ പാനൽ സ്ഥാപിക്കൽ, ക്ലീൻ കുക്കിങ്, തെരുവോര കച്ചവടക്കാർക്കായി സോളാർ എൽഇഡി ലൈറ്റുകൾ എന്നിവയാണ് സോളാർ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹരിതവീഥി പദ്ധതിയുടെ ഭാഗമായി റോഡിന്‍റെ വശങ്ങളില്‍ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. നഗരത്തിനുള്ളിൽ യാത്ര ചെയ്യാൻ നിശ്ചിത നിരക്കിൽ വാടക ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപയും, ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവ വാങ്ങുന്നതിന് ധനസഹായം നൽകാൻ രണ്ടുകോടി രൂപയും മാറ്റിവച്ചു.

സ്ത്രീ പക്ഷ പദ്ധതികൾ : നിരവധി സ്ത്രീ പക്ഷ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ സ്‌തനാർബുദം നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി മാമോഗ്രാo യൂണിറ്റ്, പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്‌തരാക്കാൻ ആയോധനകലാ പരിശീലനം, നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ വൈഫൈ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സ്ത്രീ സൗഹൃദ പെണ്ണിടങ്ങൾ തുടങ്ങിവയാണ് ഇതിൽ പ്രധാനം.

ചാക്കയിൽ ഷീ ലോഡ്‌ജ്, നഗരപരിധിയിൽ വനിതകൾക്ക് മാത്രമായി വനിതകൾ പരിപാലിക്കുന്ന രണ്ട് ജിമ്മുകൾ, നഗരസഭയുടെ നേതൃത്വത്തിൽ 100 നിർധന വനിതകളുടെ വിവാഹം നടത്തുന്നതിനായി മംഗല്യ പദ്ധതി, സ്ത്രീകൾക്കും കുട്ടികൾക്കും പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്ത സമയങ്ങളിൽ നഗരപ്രദേശത്ത് നഗരസഭ വാഹനത്തിൽ സൗജന്യയാത്ര തുടങ്ങി നിരവധി പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: 'ഞങ്ങൾക്ക് ജീവിക്കണം'... ഇന്ധന വില വർധന ഇടിത്തീയാകുമ്പോൾ...ജനം പ്രതികരിക്കുന്നു

വിളപ്പിൽശാലയിൽ നഗരസഭയുടെ ചവർ ഫാക്‌ടറി നിൽക്കുന്ന സ്ഥലത്ത് അഞ്ച് കോടി രൂപ മുടക്കി ലൈഫ് ഭവന സമുച്ചയങ്ങൾ, കമ്മ്യൂണിറ്റി ഹാൾ, താമസസൗകര്യം, കൃഷിയിടങ്ങൾ, ലൈവ്സ്റ്റോക്ക് എന്നിവ ഉൾപ്പെടുത്തിയ മിനി ടൗൺഷിപ്പ് നിർമിക്കുമെന്നും ബജറ്റിൽ പറയുന്നു. നഗരസഭ കോമ്പൗണ്ടിൽ രണ്ടുകോടി രൂപ മുടക്കി പുതിയ ശതാബ്ദി ബിൽഡിങ് പണിയുമെന്നും ബജറ്റിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.