തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും. പരാതിക്കാരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ഹാജരാകാന്‍ വലിയതുറ പൊലീസ് നോട്ടീസ് നല്‍കി.
ഫര്‍സീന്‍ തിങ്കളാഴ്‌ചയും നവീന്‍ ചൊവ്വാഴ്‌ചയും ഹാജരാകണം. പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് ഇപി ജയരാജനെ ചോദ്യം ചെയ്യുക. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജയരാജനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍, പിഎ സുമേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.