തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയ്‌ക്ക് മുമ്പാകെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് മാറ്റി. റംസാൻ കിറ്റ് വിതരണത്തിൽ ഒരുതരത്തിലുമുള്ള പ്രോട്ടോക്കോൾ ലംഘനങ്ങളും യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്ന വിശദീകരണ റിപ്പോർട്ട് കഴിഞ്ഞ ദിവസം മന്ത്രി ജലീൽ ഫയൽ ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രി വിതരണം ചെയ്‌ത ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തതിൽ സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണം തെളിയിക്കുവാനുള്ള രേഖകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കാൻ പരാതിക്കാരനോട് ലോകായുകത നിർദേശം നൽകി. മലപ്പുറം സ്വദേശി രോഹിത് നൽകിയ പരാതിയിയിൽ മന്ത്രി കെ.ടി.ജലീൽ, ചീഫ് സെക്രട്ടറി എന്നിവരാണ് എതിർകകഷികൾ.
മന്ത്രി ജലീലിനെതിരായ ഹര്‍ജി ലോകായുക്ത അടുത്ത മാസം പരിഗണിക്കും
മലപ്പുറം സ്വദേശി രോഹിത് നൽകിയ പരാതിയിയിൽ മന്ത്രി കെ.ടി.ജലീൽ, ചീഫ് സെക്രട്ടറി എന്നിവരാണ് എതിർകകഷികൾ.