തിരുവനന്തപുരം: ക്രൈം ബ്രാഞ്ചിന് നേരിട്ട് കേസെടുക്കാനാകില്ലെന്ന ഡിജിപിയുടെ സർക്കുലർ തിരുത്തി. സർക്കാരിന്‍റെയോ, കോടതിയുടെയോ പൊലീസ് മേധാവിയുടെയോ നിർദേശപ്രകാരമേ ക്രൈംബ്രാഞ്ചിന് കേസെടുക്കാനാകൂവെന്ന സർക്കുലറാണ് തിരുത്തിയത്. കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്റ ഇറക്കിയ സർക്കുലർ വിവാദമായതിന് പിന്നാലെയാണ് തിരുത്തി പുതിയ സർക്കുലർ ഇറക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ ക്രൈംബ്രാഞ്ചിന് സ്വമേധയ കേസെടുക്കാമെന്ന് പുതുക്കിയ സർക്കുലറിൽ പറയുന്നു. കോടതിയോ, സർക്കാരോ നിർദേശിച്ചാലും ക്രൈംബ്രാഞ്ചിന് സ്വതന്ത്രമായി കേസ് ഏറ്റെടുക്കാം. ഇതിന് ഡിജിപിയുടെ അനുമതി വാങ്ങേണ്ടതില്ലെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കി. ഡിജിപിയുടെ സർക്കുലർ ക്രൈം ബ്രാഞ്ചിന്‍റെ അധികാരത്തിലുള്ള കൈ കടത്തലാണെന്ന വിമർശനമുയർന്നതിന് പിന്നാലെയാണ് തിരുത്തൽ വരുത്തി പുതിയ സർക്കുലർ ഇറക്കിയത്.
ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാം; ഡിജിപിയുടെ സര്‍ക്കുലര്‍ തിരുത്തി - ക്രൈം ബ്രാഞ്ച്
കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്റ ഇറക്കിയ സർക്കുലർ വിവാദമായതിന് പിന്നാലെയാണ് തിരുത്തി പുതിയ സർക്കുലർ ഇറക്കിയത്.