തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ താൻ തയാറായിരുന്നു. എന്നാൽ അതു കേൾക്കാൻ നിൽക്കാതെ പ്രതിപക്ഷം തെറി മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. തന്‍റെ മറുപടിയെ തടസപ്പെടുത്തലായായിരുന്നു പ്രതിപക്ഷ ശ്രമം. തെറി മുദ്രാവാക്യം വിളിക്കുകയാണോ പ്രതിപക്ഷത്തിന്‍റെ സംസ്കാരം. ഇങ്ങനെയാണോ നിയമസഭയിൽ പെരുമാറേണ്ടത്. അവിശ്വാസത്തിനുള്ള മറുപടി പ്രസംഗത്തിന് അധിക സമയം എടുത്തിട്ടില്ല. പറയാനുള്ള കാര്യങ്ങൾ ചുരുക്കിപ്പറയാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്‍റ് കരാർ ഒപ്പിടാൻ കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല. മറ്റൊരു രാജ്യത്തെ സർക്കാരുമായോ പ്രദേശിക സർക്കാരുമായോ കരാറിൽ ഏർപ്പെടുമ്പോൾ മാത്രമാണ് അനുമതി ആവശ്യം. എന്നാൽ കേന്ദ്രത്തെ അറിയിക്കണം. അറിയിച്ചിട്ടില്ലെങ്കിൽ ഇനിയും സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയില്‍ തന്‍റെ മറുപടി കേള്‍ക്കാൻ പ്രതിപക്ഷം തയാറായില്ലെന്ന് മുഖ്യമന്ത്രി - പ്രതിപക്ഷം
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്‍റ് കരാർ ഒപ്പിടാൻ കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.