തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിയത് രാഷ്ട്രീയ താല്‍പര്യംകൊണ്ടാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗവ്യാപനം മാത്രം കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് പ്രോട്ടോകൾ പാലിക്കണം എന്ന് പറയുന്ന സർക്കാർ തന്നെ അത് ലംഘിക്കുന്നത് ശരിയല്ല. അല്ലാതെ രാഷ്ട്രീയ കാരണമില്ല. സമ്മേളനം നടത്തിയ ശേഷം എന്തെങ്കിലും അപകടകരമായ സാഹചര്യമുണ്ടായാൽ വലിയ കുറ്റബോധമുണ്ടാക്കും. നിയമസഭാ സമ്മേളനം തീരുമാനിച്ചപ്പോൾ സർക്കാർ ഇത്തരമൊരു വ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചതല്ല. അവിശ്വാസം നേരിടാൻ സർക്കാരിന് പ്രയാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സമ്മേളനം മാറ്റിയത് രോഗവ്യാപനമുണ്ടാകാതിരിക്കാനെന്ന് മുഖ്യമന്ത്രി - നിയമ സഭാ സമ്മേളനം
പ്രതിപക്ഷ നേതാവുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.