ETV Bharat / city

കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം - psc strike news

കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാനോ നിയമനം വേഗത്തിലാക്കാനോ ഉള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടില്ല

temporary employees issue  പിഎസ്‌സി വിവാദം  പിഎസ്‌സി സമരം  psc strike news  psc news
കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനം
author img

By

Published : Feb 15, 2021, 12:39 PM IST

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 10 വര്‍ഷവും അതിലധികവും സര്‍വീസ് ഉള്ളവരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

എന്നാല്‍ പി.എസ്.സി ലിസ്റ്റില്‍ സ്ഥാനം നേടിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലിക്ക് കയറട്ടേയെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാനോ നിയമനം വേഗത്തിലാക്കാനോ ഉള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടില്ല.

ഇന്ന് പരിഗണിക്കാനിരുന്ന പകുതിയോളം അജണ്ടകള്‍ മാറ്റിവച്ച് മുഖ്യമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് പോയതോടെ മന്ത്രിസഭാ യോഗം അവസാനിച്ചു. മാറ്റിവച്ച അജണ്ടകള്‍ ഫെബ്രുവരി 17ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.