ETV Bharat / city

ഫെസ്‌റ്റിവല്‍ അലവന്‍സ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഓണക്കിറ്റ് നല്‍കി അധ്യാപകര്‍ - ഓണക്കിറ്റ്

തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂളിലെ അധ്യാപകരാണ് 26 ഇനം പച്ചക്കറികളടങ്ങിയ കിറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.

Teachers news  festival allowance news  onam news  ഓണം വാര്‍ത്തകള്‍  തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂള്‍  ഓണക്കിറ്റ്  ഫെസ്‌റ്റിവല്‍ അലവന്‍സ്
ഫെസ്‌റ്റിവല്‍ അലവന്‍സ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഓണക്കിറ്റ് നല്‍കി അധ്യാപകര്‍
author img

By

Published : Aug 27, 2020, 5:13 PM IST

തിരുവനന്തപുരം: സർക്കാർ നൽകിയ ഫെസ്റ്റിവൽ അലവൻസ് ഉപയോഗിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണസദ്യയ്ക്കുള്ള പച്ചക്കറി വാങ്ങി നൽകി മാതൃകയാകുകയാണ് തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്കൂളിലെ ഒരു കൂട്ടം അധ്യാപകർ. ആയിരം പേർക്കാണ് പച്ചക്കറി കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നത്.

ഫെസ്‌റ്റിവല്‍ അലവന്‍സ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഓണക്കിറ്റ് നല്‍കി അധ്യാപകര്‍

അച്ചാറിനുള്ള ഇഞ്ചി, നാരങ്ങ, മാങ്ങ, അവിയലിനും സാമ്പാറിനുമുള്ള ചേന ,ചേമ്പ്, വെള്ളരി, തോരനും ഓലനും വേണ്ട സാധനങ്ങൾ അങ്ങനെ 26 ഇനം പച്ചക്കറികളാണ് സൗജന്യ കിറ്റിലുള്ളത്. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി പഠിക്കുന്ന 971 കുട്ടികൾക്കും 1,015 കുടുംബങ്ങൾക്കുമാണ് കിറ്റ് വിതരണം. വിതരണോൽഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കൊവിഡ് കാലത്ത് വിഷമത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂളിന്‍റെ വകയായി ഭക്ഷ്യ കിറ്റും നേരത്തെ വിതരണം ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.