തിരുവനന്തപുരം: ഈദുൽ ഫിത്വർ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ നൽകി സർക്കാർ. ബേക്കറികൾ, തുണിക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പ് കടകൾ എന്നിവ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴ് മണി വരെ തുറക്കാം. ഇറച്ചി, മത്സ്യ വ്യാപാരം എന്നിവ രാവിലെ ആറ് മുതൽ രാവിലെ 11 വരെയും അനുവദിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ സ്വന്തം വാഹനത്തിൽ അന്തർ ജില്ലാ യാത്രകള്‍ നടത്താനും അനുമതിയുണ്ടാകും. അതേ സമയം മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
ഈദുൽ ഫിത്വർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് - മ്പൂർണ ലോക്ക് ഡൗണ്‍
ഇറച്ചി, മത്സ്യ വ്യാപാരം എന്നിവ രാവിലെ ആറ് മുതൽ രാവിലെ 11 വരെയും അനുവദിക്കും
![ഈദുൽ ഫിത്വർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് sunday lockdown relaxations ഈദുൽ ഫിത്വർ മ്പൂർണ ലോക്ക് ഡൗണ്‍ eid celebration latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7319145-thumbnail-3x2-lini.jpg?imwidth=3840)