തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ആശങ്കകൾക്ക് വ്യക്തത വരുത്തി പുതിയ സർക്കാർ ഉത്തരവ് ഇന്നിറങ്ങും. ആരോഗ്യ വകുപ്പിന്‍റെ ഹോട്ട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചാകും പുതിയ ഉത്തരവ്. ഹോട്ട്‌സ്പോട്ടിലെ നിയന്ത്രണങ്ങൾ സംബസിച്ച് കഴിഞ്ഞ ദിവസം പൊലീസിനും ആശങ്കയുണ്ടായിരുന്നു.
ലോക്ക് ഡൗണിൽ ഇളവുണ്ടെന്ന തെറ്റിധാരണയിൽ ജനങ്ങൾ കഴിഞ്ഞ ദിവസം കൂട്ടമായി തെരുവിലിറങ്ങിയതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നിർദേശങ്ങളിൽ വ്യക്തത വരുത്തി പുതിയ ഉത്തരവിറക്കാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്ര മാർഗനിർദേശങ്ങളിൽ ഇളവു വരുത്തിയതിനാൽ ചീഫ് സെക്രട്ടറിയോട് കേന്ദ്രം വിശദീകരണം തേടിയുന്നു. തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച ചില ഇളവുകളിൽ വീണ്ടും തിരുത്തൽ വരുത്തിയിരുന്നു.