തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി. 70 കേന്ദ്രങ്ങളിലാണ് ഇന്ന് മുതല്‍ മൂല്യനിര്‍ണയം ആരംഭിച്ചത്. 12,900 അധ്യാപകരാണ് ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. ഉത്തരങ്ങള്‍ക്ക് ചോയ്‌സ് കൂടുതലുള്ളതിനാല്‍ എല്ലാ ഉത്തരങ്ങളും പരിശോധിക്കണമെന്നും അര്‍ഹരാണെങ്കില്‍ ഫുള്‍ മാര്‍ക്ക് നല്‍കണമെന്നും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലസ്‌ടു മൂല്യനിര്‍ണയം ഈ മാസം ഒന്നിന് ആരംഭിച്ചിരുന്നു.
Also read: സ്‌കൂള്‍ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി മന്ത്രിമാര്‍
അതേസമയം, മൂല്യനിര്‍ണയത്തിനു പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് ഏര്‍പ്പെടുത്തി. ബസ് സൗകര്യം ആവശ്യമുള്ള ജീവനക്കാരും അധ്യാപകരും 9447071021 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.