ETV Bharat / city

യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ: മന്ത്രി വീണ ജോര്‍ജ് - ആരോഗ്യ മന്ത്രി വീണ ജോർജ്

കൊവിഡ് ഐസിയുവിലും, നോൺ കൊവിഡ് ഐസിയുവിലും പേ വാർഡുകളിലും യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി കിടക്കകൾ മാറ്റി വയ്ക്കും

Ensure expert treatment for students returning from Ukraine  Specialist treatment will be guaranteed to students returning from Ukraine  malayalie students returning from Ukraine  യുക്രൈനിൽ നിന്നും വരുന്നവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  റഷ്യ യുക്രൈൻ യുദ്ധം  ആരോഗ്യ മന്ത്രി വീണ ജോർജ്  യുക്രൈനിൽ നിന്നും എത്തുന്നവർക്ക് സംസ്ഥാനത്ത് വിദഗ്‌ധ ചികിൽസ
യുക്രൈനിൽ നിന്നും വരുന്നവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കും; മെഡിക്കൽ കോളജുകൾ സജ്ജമെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Mar 3, 2022, 4:11 PM IST

തിരുവനന്തപുരം: യുക്രൈനിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയ്ക്കായി എല്ലാ മെഡിക്കൽ കോളജുകളിലും പ്രത്യേക സംഘത്തെ സജ്ജമാക്കും. കൊവിഡ് ഐസിയുവിലും, നോൺ കൊവിഡ് ഐസിയുവിലും പേ വാർഡുകളിലും ഇവർക്കായി കിടക്കകൾ മാറ്റി വയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു.

യുക്രൈനിൽ നിന്നെത്തുന്നവരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചികിത്സയാണ് ലഭ്യമാക്കുക. ഇതിനായുള്ള ക്രമീകരണം ഏർപ്പെടുത്തിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

യുക്രൈനിൽ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകൾ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളജുകളിലെ കൺട്രോൾ റൂമുകൾക്കും നിര്‍ദേശം നൽകിയിട്ടുണ്ട്. കൗൺസിലിങ് സേവനങ്ങൾക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാം. മാത്രമല്ല തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ കോളജുകൾ വഴി ചികിത്സ ഉറപ്പാക്കും.

ALSO READ: 'നവീന്‍റെ മരണ വാര്‍ത്ത ഞെട്ടിച്ചു, പിന്നെ ജീവനും കൊണ്ടോടി'; വീട്ടിലുള്ളവര്‍ക്ക് ആശങ്കയുടെ ദിനരാത്രം

ഇതോടൊപ്പം സംസ്ഥാനത്തെ നാല് ഇൻ്റർനാഷണൽ എയർപോർട്ടുകളിലും, ഡൊമസ്റ്റിക് എയർപോർട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ ഹെൽത്ത് ഡെസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.