ETV Bharat / city

സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ബോര്‍ഡ് രൂപീകരിയ്ക്കും - industrial parks kerala latest news

പാര്‍ക്കുകളില്‍ ആരംഭിക്കുന്ന സംരംഭക യൂണിറ്റുകള്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനാണ് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിയ്‌ക്കുന്നത്.

വ്യവസായ പാര്‍ക്കുകള്‍ ഏകജാലക ബോര്‍ഡ് വാര്‍ത്ത  ഏകജാല ബോര്‍ഡ് വ്യവസായ പാര്‍ക്കുകള്‍ വാര്‍ത്ത  ഏകജാലക ബോര്‍ഡ് വ്യവസായമന്ത്രി വാര്‍ത്ത  മന്ത്രി പി രാജീവ് വാര്‍ത്ത  വ്യവസായ പാര്‍ക്കുകള്‍ പുതിയ വാര്‍ത്ത  വ്യവസായ പാര്‍ക്ക് ഏകജാലക ബോര്‍ഡ്  single window board industrial parks news  single window board industrial parks  industrial parks single window board news  single window board  industrial parks kerala latest news  p rajeev latest news
സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ബോര്‍ഡ് രൂപീകരിയ്ക്കും
author img

By

Published : Jul 9, 2021, 6:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ബോര്‍ഡുകള്‍ രൂപീകരിയ്ക്കാന്‍ തീരുമാനം. പാര്‍ക്കുകളില്‍ ആരംഭിക്കുന്ന സംരംഭക യൂണിറ്റുകള്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനാണ് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിയ്ക്കുന്നത്. വ്യവസായ പാര്‍ക്കുകളുടെ പ്രവര്‍ത്തന അവലോകനത്തിനായി മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ജില്ല തലത്തിലും, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവവരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോര്‍ഡ് സംവിധാനത്തിന് പുറമേയാണിത്. കെഎസ്ഐഡിസി, കിന്‍ഫ്ര, സിഡ്‌കോ, ഡിഐസി എന്നി ഏജന്‍സികളുടെ കീഴിലുള്ള പാര്‍ക്കുകളിലെല്ലാം പുതിയ ബോര്‍ഡുകള്‍ നിലവില്‍ വരും. വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക വെബ് പോര്‍ട്ടലിന് രൂപം നല്‍കാനും തീരുമാനമായി.

Also read: കിറ്റെക്‌സിനെ ആട്ടിപ്പായിച്ചു എന്ന പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി

കെഎസ്ഐഡിസിയുടെ കീഴിലുള്ള ലൈഫ് സയന്‍സ് പാര്‍ക്ക് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കാനും വ്യവസായ വകുപ്പ് തീരുമാനിച്ചു. കണ്ണൂര്‍ വലിയ വെളിച്ചം ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്‍റര്‍, കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിക്ഷേപകര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഏര്‍പ്പെടുത്തും. കിന്‍ഫ്ര പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുബന്ധമായി ഫാര്‍മ പാര്‍ക്ക് വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.