തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത് ഹൈക്കോടതിയുടെ വിധി പകർപ്പ് കിട്ടിയശേഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവിഷൻ ബെഞ്ചിന്റെ വിധി വ്യക്തമായിരുന്നു. അന്വേഷണം തൃപ്തികരമല്ല എന്ന നിലയിലായിരുന്നു അന്നത്തെ സിംഗിള്‍ ബെഞ്ചിന്‍റെ വിധിയുടെ കണ്ടെത്തല്‍. സത്യം പുറത്ത് വരണമെങ്കിൽ സി ബി ഐ തന്നെ അന്വേഷിക്കണം രമേശ് ചെന്നിത്തല പറഞ്ഞു. ഷുഹൈബിന്‍റെ കുടുംബത്തിന് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഭിമന്യു വധക്കേസിലെ യാഥര്‍ഥ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച പറ്റി. എസ് ഡി പി ഐ തുടരെ തുടരെ അക്രമങ്ങള്‍ നടത്തുകയാണ്. അതിനാല്‍ എസ് ഡി പി ഐക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.