തിരുവനന്തപുരം: പലര്‍ക്കും ക്വാറന്‍റൈനെന്നും കൊവിഡ് എന്നും കേള്‍ക്കുമ്പോഴെ ഭയമാണ്. രോഗത്തെ കുറിച്ചോ അതിന് ശേഷമുള്ള നടപടി ക്രമങ്ങളെ കുറിച്ചോ വേണ്ടത്ര അറിവ് ഒരുപക്ഷേ ഇല്ലാത്തതാകാം കാരണം. ഇപ്പോഴും ക്വാറന്‍റൈനില്‍ കഴിയണമെന്ന് പറയുമ്പോഴെ മുറുവിളി കൂട്ടുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരക്കാരെ തന്‍റെ അനുഭവ കുറിപ്പിലൂടെ ബോധവത്ക്കരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഹ്രസ്വചിത്ര സംവിധായകന്‍ ദിവാകൃഷ്ണ വിജയകുമാര്‍.
- " class="align-text-top noRightClick twitterSection" data="">
ദിവാകൃഷ്ണക്കും അമ്മക്കും സഹോദരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂവരും ചികിത്സക്ക് ശേഷം ഇപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തി ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് തന്‍റെ കൊവിഡ് കാല ജീവിതം വിവരിച്ച് ഫേസ്ബുക്കില്‍ ദിവാകൃഷ്ണ അനുഭവ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ഏറെപേരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. കൊവിഡിനെ പേടിക്കേണ്ട ആവശ്യമില്ല. ജാഗ്രത മതിയെന്നാണ് കുറിപ്പിലൂടെ ദിവാകൃഷ്ണ പറയുന്നത്. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നേടാനുള്ള വഴികളും ദിവാ കൃഷ്ണയുടെ കുറിപ്പിലുണ്ട്. ക്വാറന്‍റൈനും രോഗം പടരുമോ എന്ന ആശങ്കയും മൂലം ആവലാതിപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് യുവാവിന്‍റെ കൊവിഡ് കാല ജീവിതം.