ETV Bharat / city

ഷോപ്പിങ് കോംപ്ലക്‌സുകളിലെ 50% കടകൾ നാളെ മുതൽ തുറക്കും - shopping complex kerala news

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഷോപ്പിങ് കോംപ്ലക്‌സുകളിൽ ഓരോ ദിവസവും തുറക്കേണ്ട 50 % കടകൾ നിശ്ചയിക്കുന്നത്

തദ്ദേശ സ്ഥാപനങ്ങള്‍ ഷോപ്പിങ് കോംപ്ലക്‌സ്  shopping complex will open tomorrow  shopping complex kerala news  kerala lock down relaxation news
ഷോപ്പിങ് കോംപ്ലക്സ്
author img

By

Published : May 19, 2020, 5:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഷോപ്പിങ് കോംപ്ലക്‌സുകളിൽ 50% കടകൾ നാളെ മുതൽ തുറന്നു പ്രവൃത്തിക്കും. അനുമതി ലഭിച്ചതോടെ പൂട്ടിക്കിടന്ന കടകളിൽ ശുചീകരണം തുടങ്ങി. രണ്ട് മാസമായി അടഞ്ഞു കിടന്ന കടകളിൽ പല സാധനങ്ങളും നശിച്ചു. നാളുകൾക്ക് ശേഷം തുറന്ന കടകളിൽ പാറ്റയും എലികളും സ്വൈര്യവിഹാരം നടത്തുകയായിരുന്നു. സാധനങ്ങൾ പലതും കേടുവന്നും കാലഹരണപ്പെട്ടും ഉപയോഗശൂന്യമായി. പൊടിയും അഴുക്കും മൂടിയ കടകൾ കഴുകി വൃത്തിയാക്കാൻ മണിക്കൂറുകൾ വേണം. എല്ലാം ആദ്യം മുതൽ തുടരേണ്ട അവസ്ഥയാണെന്നും കടയുടമകൾ പറയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഷോപ്പിങ് കോംപ്ലക്‌സുകളിൽ ഓരോ ദിവസവും തുറക്കേണ്ട 50 % കടകൾ നിശ്ചയിക്കുന്നത്. ഏതൊക്കെ കടകൾ ഏതൊക്കെ ദിവസം തുറക്കണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. ഷോപ്പിങ് കോംപ്ലക്സുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചെങ്കിലും മാളുകളു ടെ പ്രവർത്തനത്തിന് വിലക്കുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.