തിരുവനന്തപുരം : വിദേശ സർവകലാശാല നൽകിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും നേരിട്ട് കോടതിയിൽ കൊണ്ടുവന്ന് ഹാജരാക്കാൻ വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിന് നിർദേശം. കേരള ലോകായുക്തയുടെതാണ് ഉത്തരവ്. സംസ്ഥാനത്ത് നടത്തുന്ന സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ വിദേശ സർവകലാശാല എങ്ങനെ അറിയാനാണെന്ന് ഷാഹിദയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
വിദേശ സർവകലാശാലയിലെ ഒരു മലയാളിയാണ് ഷാഹിദയെ ശുപാർശ ചെയ്‌തതെന്നായിരുന്നു അഭിഭാഷകൻ്റെ മറുപടി. മാത്രവുമല്ല ഹർജി പരിഗണിക്കാനുള്ള അവകാശം ലോകായുക്തയ്ക്ക് ഇല്ലെന്നും വാദിച്ചു.
READ MORE: വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് സമ്മതിച്ച് ഷാഹിദ കമാൽ
എന്നാൽ ലോകായുക്‌ത നിയമത്തിൽ ഇതിനുള്ള ഉത്തരം ഉണ്ടെന്ന് കോടതി വ്യക്‌തമാക്കി. വിദ്യാഭ്യാസ യോഗ്യതകൾ വ്യജമായത് കൊണ്ടാണ് ഷാഹിദ രേഖകൾ കോടതിയിൽ ഹജരാക്കാതെ പകർപ്പുകൾ കൊണ്ടുവരുന്നതെന്ന് പരാതിക്കാരി അഖില ഖാൻ കോടതിയിൽ വാദിച്ചു.
വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ലോകായുക്‌ത പരിഗണിക്കുന്നത്. കേസ് അടുത്ത മാസം 9ന് കോടതി വീണ്ടും പരിഗണിക്കും.